പാലിന് വില കൂട്ടി മിൽമ; അറിഞ്ഞില്ലെന്ന് മന്ത്രി

പാൽ വില കൂട്ടി മിൽമ. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. മിൽമ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും. 

നാളെ മുതൽ മിൽമാ പാലിന്റെ പുതുക്കിയ വില പ്രാബല്യത്തിൽ വരും. വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മിൽമ നൽകുന്ന വിശദീകരണം. നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ടും കൂടിയിരുന്നില്ലെന്നും മിൽമ പറഞ്ഞു. പാൽ വില വർധന സർക്കാർ അറിഞ്ഞില്ലെന്നും, വില വർധന പരിശോധിക്കുന്നും ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.  

മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും വിറ്റ് പോകുന്നത് മൊത്തം വിൽപനയുടെ അഞ്ച് ശതമാനം മാത്രമാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*