എന്‍.സി.പിയില്‍ മന്ത്രിമാറ്റം ; ശശീന്ദ്രന് പകരം തോമസ് കെ. തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

കോഴിക്കോട് : എ.​കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ എൻ.സി.പിയിൽ ധാരണയായി. എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകും. ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് നിന്നും മാറണമെന്ന് ശരദ് പവാർ നിർദേശിച്ചതായി പി.സി. ചാക്കോ പറഞ്ഞു. 

ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ധാരണയുണ്ടെന്ന് തോമസ് കെ. തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം മാറണമെന്നാണ് എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നിർദേശമെന്ന് പി.സി. ചാക്കോ അറിയിച്ചു. ശശീന്ദ്രനും തോമസ് കെ തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണാനാണ് നിർദേശം. ഒക്ടോബർ മൂന്നിനായിരിക്കും കൂടിക്കാഴ്ച.

 ശശീന്ദ്രൻ മാറണമെന്ന പാർട്ടി തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.പി.യിലെ രണ്ട് എം.എൽ.എ.മാരും രണ്ടരവർഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനിടെ, കോൺഗ്രസിൽനിന്നു പി.സി. ചാക്കോയെത്തി എൻ.സി.പി. സംസ്ഥാന പ്രസിഡന്റായി.

 മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ തോമസ് കെ തോമസ് അസംതൃപ്തനായിരുന്നു. വൈകാതെ പി.സി ചാക്കോയും തോമസ്.കെ തോമസ് അസംതൃപ്തനായിരുന്നു. വൈകാതെ പി.സി ചാക്കോയും തോമസ്.കെ തോമസിന്റെ ആവശ്യത്തെ പിന്തുണച്ചതോടെയാണ് ശശീന്ദ്രന് സ്ഥാനം ഒഴിയേണ്ടി വരുന്നത്‌.

Be the first to comment

Leave a Reply

Your email address will not be published.


*