എറണാകുളം ആലുവയിൽ ട്രാഫിക് ബോർഡ് നീക്കം ചെയ്ത് കടയുടമ. ആലുവ പറവൂർ കവല ദേശീയപാതയിൽ ഇന്നലെ സ്ഥാപിച്ച ട്രാഫിക് ബോർഡ് ആണ് കടയുടമകൾ എടുത്ത് മാറ്റിയത്. കടയുടമ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായാണ് ട്രാഫിക് ബോർഡുകൾ സ്ഥാപിച്ചിരുന്നത്.
വാഹനങ്ങൾ വഴി തിരിച്ചുവിടാനുള്ള ക്രമീകകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് കൊണ്ട് കടയിലേക്ക് ആളുകൾ എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കടയുടമ ബോർഡുകൾ നീക്കം ചെയ്തത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട്. കൂടാതെ അന്വേഷിച്ച് അടിയന്തരമായി നടപടിയെടുക്കാൻ നിർദേശം നൽകി ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ നിർദേശം നൽകി.
അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർക്കാണ് അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. മന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു ട്രാഫിക് ബോർഡുകൾ സ്ഥാപിച്ചിരുന്നത്. ഗതാഗത കുരുക്ക് രൂക്ഷമയതോടെ മന്ത്രി സ്ഥലം നേരിട്ടെത്തി പരിശോധിച്ചായിരുന്നു ട്രാഫിക് ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നത്.
Be the first to comment