മന്ത്രി കെ രാധാകൃഷ്ണന്‍റെ അയിത്തം ആരോപണം അടിസ്ഥാനരഹിതം; യോഗക്ഷേമ സഭ

പത്തനംതിട്ട: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍റെ  ജാതി വിവേചന പരാതിക്കെതിരെ യോഗക്ഷേമ സഭ രംഗത്ത്. അയിത്തം എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വാർത്ത സൃഷ്ടിച്ച് തെറ്റായ സന്ദേശം നൽകാനാണ് മന്ത്രി ശ്രമിക്കുന്നത്. മന്ത്രിയുടെ പരാമർശം കൗതുകമുയർത്തിയെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

പുരോഹിതന്മാർ നിഷ്ട പാലിക്കുകയാണ് ചെയ്തത്. ദേഹശുദ്ധി എന്ന് ഒന്നുണ്ട്. അത് ഏത് പുരോഹിതന്മാരും പാലിക്കും. ദേവസ്വം മന്ത്രി എന്ന നിലയിൽ അത്  രാധാകൃഷ്ണൻ അറിയേണ്ടതായിരുന്നു. മന്ത്രി പക്വതയുള്ള ആളാണ് എന്നാണ് കരുതിയത്. വിവാദങ്ങളിൽ നിന്നും ചർച്ച വഴി മാറ്റാനുള്ള ബോധപൂർവ്വമായ  ശ്രമമാണിതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*