
മദ്യനിർമാണശാല വിഷയത്തിൽ സംവാദത്തിന് തയ്യാറെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷനേതാവ് വി ഡി സതീശനേയും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയുമാണ് മന്ത്രി സംവാദത്തിന് വെല്ലുവിളിച്ചത്. അഹല്യ ക്യാമ്പസിലെ തടാകസമാനമായ വൻകിട മഴവെള്ള സംഭരണിയാണ് താൻ സന്ദർശിച്ചതെന്നും എം ബി രാജേഷ്. മഴക്കുഴിയല്ല 33 കോടി ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന ഒന്നര ഏക്കർ മുതൽ ഏഴര ഏക്കർ വരെയുള്ള വിസ്തീർണമുള്ള വലിയ കൃത്രിമ തടാകങ്ങളാണ് മഴ വെള്ള സംഭരണികളായി അവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി എം ബി രാജേഷിനെ വികെ ശ്രീകണ്ഠൻ എംപി സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ആദ്യം ആരോപണം ഉന്നയിച്ചത് വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ് അവരോട് സംവാദിക്കാം. അവർ തയ്യാറെങ്കിൽ സംവാദത്തിന് ഒരുക്കമാണെന്ന് എംബി രാജേഷ്. രാവിലെ വികെ ശ്രീകണ്ഠൻ എംപി എംബി രാജേഷിനെ സംവാദത്തിന് ക്ഷണിച്ചിരുന്നു. ട്വന്റി ഫോറിലൂടെ സംവദിക്കാം എന്നാണ് വികെ ശ്രീകണ്ഠൻ വെല്ലുവിളിച്ചത്. മദ്യക്കമ്പനിയുടെ സിഇഒ ആയാണോ മന്ത്രി പ്രവർത്തിക്കുന്നതെന്ന് സംശയം തോന്നുന്നുവെന്നാണ് വി കെ ശ്രീകണ്ഠൻ പരിഹസിച്ചത്. മന്ത്രി രാജേഷ് അഹല്യയിലെ മഴവെള്ള സംഭരണി സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ.
ഒരു സ്വകാര്യ കമ്പനിയ്ക്കായി പ്രത്യേകിച്ച് ഒരു മദ്യക്കമ്പനിക്കുവേണ്ടി മന്ത്രി രാജേഷ് ഇത്രയും വാദമുഖങ്ങൾ നിരത്തുന്നത് എന്തിനെന്ന് വി കെ ശ്രീകണ്ഠൻ ചോദിച്ചു. അഹല്യയിലെ മഴവെള്ള സംഭരണി അന്ധൻ ആനയെ കണ്ടത് പോലെ സന്ദർശിച്ച് അത് ചൂണ്ടിക്കാട്ടി ന്യായീകരണം നിരത്തുകയാണ്. മന്ത്രിയ്ക്ക് നാണമുണ്ടോ എന്ന് മാത്രമേ തനിക്ക് ചോദിക്കാനുള്ളൂവെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.
ഒരു സ്വകാര്യ കമ്പനിയ്ക്കായി പ്രത്യേകിച്ച് ഒരു മദ്യക്കമ്പനിക്കുവേണ്ടി മന്ത്രി രാജേഷ് ഇത്രയും വാദമുഖങ്ങൾ നിരത്തുന്നത് എന്തിനെന്ന് വി കെ ശ്രീകണ്ഠൻ ചോദിച്ചിരുന്നു. മഴവെള്ള സംഭരണികൾ എലപ്പുള്ളി പ്രദേശത്ത് അപ്രായോഗികമെന്ന പ്രതിപക്ഷ വാദത്തിന് മറുപടിയെന്നോണമാണ് മന്ത്രി എം ബി രാജേഷ് അഹല്യയിലെ മഴവെള്ള സംഭരണികൾ സന്ദർശിച്ചത്. 15 മഴവെള്ള സംഭരണികളാണ് അഹല്യ ക്യാമ്പസിലുള്ളത്.
Be the first to comment