സിൽവർലൈൻ: ദക്ഷിണറെയിൽവേ വിചാരിച്ചാൽ പദ്ധതി തടയാനാകില്ലെന്ന് എം.ബി രാജേഷ്

കൊച്ചി: സിൽവർലൈൻ പദ്ധതിക്കതിരെയുള്ള ദക്ഷിണറെയിൽവേയുടെ നിലപാട് നിരാശപ്പെടുത്തുന്നതാണെന്ന് മന്ത്രി എംബി രാജേഷ്. ദക്ഷിണറെയിൽവേ വിചാരിച്ചാൽ സിൽവർലൈൻ പദ്ധതി തടയാനികില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി സ്ഥലം തരില്ലെന്ന നിലപാട് നിരാശപ്പെടുത്തുന്നതാണ്. ഇതിനെ ബിജെപി നേതാക്കളുടെ പ്രസ്താവനയുമായി കൂട്ടിവായിക്കേണ്ടതാണ്. ഈ വിഷയത്തിലെ കേന്ദ്രസർക്കാർ നിലപാട് തിരുത്തേണ്ടി വരുമെന്നും എംബി രാജേഷ് പറഞ്ഞു. കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗംകൂട്ടലും തടസപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് ഒരിഞ്ചു ഭൂമിപോലും വിട്ടുനൽകാനാവില്ലെന്ന് ദക്ഷിണ റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകിയത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*