
മുനമ്പം സമരസമിതിക്ക് സംസ്ഥാന സർക്കാരിൽ വിശ്വാസമുണ്ടെന്ന് മന്ത്രി പി രാജീവ്. വനിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യം സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ മന്ത്രി വിമർശിക്കുകയും ചെയ്തു. പ്രതിപക്ഷനേതാവ് മൂന്ന് വഞ്ചിയിൽ കാലു വയ്ക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് ബിജെപിയെ കുറ്റപ്പെടുത്തുന്നതിനേക്കാൾ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ജനങ്ങളെ കബളിപ്പിക്കുന്ന സമീപനം. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നുവെന്ന് മന്ത്രി വിമർശിച്ചു. മുനമ്പത്ത് നിയമത്തിലൂടെ മാറ്റം കൊണ്ടുവരുന്നുവെന്ന് പറഞ്ഞ ബിജെപിയെ പിന്തുണച്ചവര്‍ ആത്മപരിശോധന നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബില്ലിലെ ഏത് വ്യവസ്ഥയാണ് മുനമ്പത്തെ രക്ഷിക്കാനുള്ളതെന്ന് വിശദീകരിക്കണമെന്ന് ആരും ആവശ്യപ്പെടാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ അവതരിപ്പിച്ച മന്ത്രി തന്നെ ഇതാണ് നിലയെന്ന് പറഞ്ഞപ്പോഴാണ് ചിലര്‍ക്ക് തിരിച്ചറിവുണ്ടായതെന്ന് അദേഹം പറഞ്ഞു.
ഇനി ചട്ടങ്ങള്‍ വരട്ടെ അപ്പോള്‍ ആശ്വാസമുണ്ടാകുമെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം. നിയമത്തില്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുമാത്രമല്ലേ ചട്ടം എന്ന് മന്ത്രി ചോദിച്ചു. പ്രതീക്ഷയോടെ നിന്നിരുന്ന മുനമ്പം നിവാസികളെ വീണ്ടും വഞ്ചിക്കുകയെന്ന നയം ബിജെപി പിന്തുടരുകയും കടുത്ത ഇടത് വിരുദ്ധതയോടെ തെറ്റിദ്ധരിപ്പിക്കുകയെന്ന നയം പ്രതിപക്ഷ നേതാവ് പിന്തുടരുന്നുവെന്ന് മന്ത്രി വിമര്‍ശിച്ചു. സമരസമിതി ഇത് തിരിച്ചറിഞ്ഞു. മുഖ്യമന്ത്രിയിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്നുള്ള പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
Be the first to comment