സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിങ്ങിലേക്ക് നയിച്ചതെന്നും, വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തിയത് പ്രതിസന്ധിയാണെന്ന് പറഞ്ഞ മന്ത്രി ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവർക്കുള്ള ധനസഹായം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും, വരുന്ന ക്യാബിനറ്റിൽ ചർച്ച ചെയ്യുമെന്നും, ധനസഹായം നൽകാൻ ശ്രമിക്കുമെന്നും വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*