വിഴിഞ്ഞം ഇടവകയുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലേക്ക് വിഴിഞ്ഞം ലത്തീൻ പള്ളി ഇടവക വികാരിയുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി. വികാരി മോൺസിംഗർ നിക്കോളാസ് അടക്കമുള്ളവരെ ചടങ്ങിലേക്ക് ഔദ്യോഗികമായി മന്ത്രി ക്ഷണിച്ചു. സഭ ഉന്നയിച്ച ആവശ്യങ്ങൾ ഉടൻ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം വിഷയത്തിൽ സഭയും സർക്കാരും തമ്മിലുള്ള അതൃപ്തി തുടരുമ്പോഴാണ് മന്ത്രി പള്ളി വികാരിയുമായും ഭാരവാഹികളുമായും ചർച്ച നടത്തിയത്. മന്ത്രിയിൽ നിന്നും അനുകൂലമായ സമീപനമാണ് ഉണ്ടായതെന്ന് ഇടവക വികാരി പിന്നീട് പ്രതികരിച്ചു.

എന്നാൽ സഭ വികസനത്തിന് എതിരല്ലെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര പറഞ്ഞു. വിഴിഞ്ഞം വലിയ വികസന പദ്ധതിയെന്ന് സർക്കാർ പറഞ്ഞു. ശാസ്ത്രീയ പഠനം നടത്തിയിട്ടില്ല. തുറമുഖം വരുന്നതോടെ ഇനിയും നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടും. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും യൂജിൻ പെരേര പറഞ്ഞു.

ലോകശ്രദ്ധയാകർഷിക്കുന്ന തരത്തിൽ മാറാനാണ് വിഴിഞ്ഞം തുറമുഖം തയാറെടുക്കുന്നത്. വലിയ കപ്പലുകൾക്ക് ബെർത്തിലടുക്കാനുള്ള പ്രകൃതിദത്തമായ 20 മീറ്റർ ആഴം ഇവിടെയുണ്ട്. അന്താരാഷ്ട്ര കപ്പൽച്ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നു എന്ന പ്രത്യേകതയും വിഴിഞ്ഞത്തുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*