കേരളത്തില്‍ പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ നല്ലൊരു ശതമാനം പേര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: കേരളത്തില്‍ പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ നല്ലൊരു ശതമാനം പേര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

‘പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് വാങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഓള്‍ പാസാണ്. ആരെങ്കിലും തോറ്റുപോയാല്‍ അത് സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ചു കൊടുക്കുന്നതാണ് നല്ലകാര്യം. അത് ശരിയല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്’- സജി ചെറിയാന്‍ പറഞ്ഞു.

‘പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തില്‍ നിന്ന് മാറിയതോടെ പശുവിനെയും പോത്തിനെയും കണ്ടാല്‍ കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയായി. തുടങ്ങിയാല്‍ നിര്‍ത്താത്ത രണ്ടു സ്ഥാപനങ്ങള്‍ ആശുപത്രിയും മദ്യവില്‍പ്പനശാലയുമാണ്. അതു നാള്‍ക്കുനാള്‍ പുരോഗമിക്കുന്നു’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*