കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടനത്തിൽ പിഴവില്ലെന്ന് മന്ത്രി സജി ചെറിയാൻ. ബാരിക്കേഡ് സുരക്ഷ ഒരുക്കുന്നതിലാണ് വീഴ്ചയുണ്ടായത്. സംഘാടനം വളരെ മെച്ചപ്പെട്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ നാളെ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്ന് നോക്കുന്നുണ്ട്. ചികിത്സയ്ക്കായി കോട്ടയത്ത് നിന്ന് ഇന്ന് വീണ്ടും ഡോക്ടർമാരുടെ മറ്റൊരു സംഘം എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തലച്ചോറിലെ പരിക്കിൻ്റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ല എന്നും റെനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണി. നിലവിൽ എംഎൽഎ വെന്റിലേറ്ററിൽ തുടരുകയാണ്. ശ്വാസകോശത്തിന്റെ ചതവുകൾ മാറുന്നതിനു വേണ്ടി ആന്റിബയോട്ടിക്കുകൾ ഉൾപ്പെടുന്ന ചികിത്സയ്ക്ക് ആണ് പ്രാധാന്യം നൽകുന്നത്. സ്കാനിംഗിൽ പുതിയ പരിക്കുകൾ കണ്ടെത്തിയിട്ടില്ല. അപകടനില തരണം ചെയ്തു എന്ന് പറയാറായിട്ടില്ല എന്നും ശ്വാസകോശത്തിലെ പരിക്കുകൾ പരിഹരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത് എന്നും ഡോക്ടർമാർ വിശദീകരിച്ചു. നിലവിൽ അബോധാവസ്ഥയിൽ തന്നെയാണ് ഉമ തോമസ്.
Be the first to comment