
മാസപ്പടിക്കേസിന് പിന്നാലെ പിഎം ശ്രീ പദ്ധതിയിലെ നിലപാടിലും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എൽഡിഎഫിൽ നിൽക്കുന്നവർ വലതുപക്ഷത്തിന്റെ വക്താവാകരുത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പൗരന്റെ അവകാശമാണെന്നും ഫെഡറല്‍ സംവിധാനത്തില്‍ അത് നേടിയെടുത്ത് മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.
ഒരോ പൗരനും നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് ഇത്തരം പദ്ധതികള്‍ ഉണ്ടാകുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ്, നല്‍കുന്ന നികുതിയുടെ തിരിച്ചടവ് ആണതെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തില്‍ നിന്ന് ഫണ്ട് നേടിയെടുക്കുക എന്ന ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പ്രതിപക്ഷം പറയുന്നകണക്കിന് ആരും ഭരണപക്ഷത്ത് നിന്ന് ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ്. കൃഷി വകുപ്പില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഇപ്പോഴും യാതൊരു തടസവും ഇല്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
പി എം ശ്രീ പദ്ധതി പോലുള്ളവ സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തി നടപ്പാക്കാന്‍ ആകും. എന്‍ സി ഇ ആര്‍ ടി സിലബസില്‍ മഹാത്മാ ഗാന്ധി വധം വെട്ടിമാറ്റിയപ്പോള്‍ പുതിയ പുസ്തകം അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം. ഇടതുപക്ഷത്ത് നില്‍ക്കുന്ന ആരും വലതുപക്ഷവാദികളുടെ വക്താവ് ആകരുതെന്നും ജനവിരുദ്ധ നയങ്ങളെയും വലതുപക്ഷത്തിന് ഓശാന പാടുന്നവരെയും കേരളം ചെറുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താക്കുറുപ്പിലൂടെ വിമർശിച്ചു.
കേന്ദ്ര സർക്കാരിന്‍റെ കാശായത് കൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ല. കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്. ബിനോയ് വിശ്വം ഓഫീസിലേക്ക് വന്നാൽ നേരിട്ട് ബോധ്യപ്പെടുത്താം. മൂന്ന് പദ്ധതികൾ കേന്ദ്ര ഫണ്ടോടെ കൃഷി വകുപ്പും നടപ്പാക്കുന്നുണ്ട്. വികസനത്തിന് കേന്ദ്ര പണം ചെലവഴിക്കുന്നതിൽ എന്താണ് തെറ്റ്. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് ഏറ്റെടുക്കേണ്ടതില്ലെന്നും ശിവൻകുട്ടി നേരത്തെ വിമർശിച്ചിരുന്നു.
Be the first to comment