
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്താൻ മന്ത്രി വീണാ ജോർജ് ഡൽഹിയിൽ എത്തി. സമരം നടത്തുന്ന ആശാവർക്കേഴ്സുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് മന്ത്രി ഡൽഹിയിലേക്ക് പുറപ്പെട്ടത്.
ജെപി നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കണം എന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കൊപ്പം കേരളത്തിന് എയിംസ് ലഭ്യമാക്കണമെന്നും ആവശ്യപ്പെടുമെന്ന് വീണാ ജോർജ് പ്രതീകരിച്ചു. ആശാ കേന്ദ്ര സ്കീം ആണ്, മാർഗ്ഗരേഖയിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന ആവശ്യം മന്ത്രിയെ അറിയിക്കും. കാസർകോഡും വയനാടും മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനും കേന്ദ്രത്തിൻ്റെ പിന്തുണ തേടും മന്ത്രി പറഞ്ഞു.
പദ്ധതി സംബന്ധിച്ച കണക്കുകൾ നിയമസഭയിൽ വെച്ചതാണ്. ഇൻസെൻ്റീവ് അല്ല ഓണറേറിയം വർധിപ്പിച്ചാൽ മതിയെന്ന് ആശമാരുടെ പ്രസ്ഥാവനയിൽ നിന്ന് തന്നെ വ്യക്തമാണ്. നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചാൽ കേരളത്തിൻറെ ആവശ്യങ്ങൾ മന്ത്രിയെ നേരിട്ട് അറിയിക്കും. അല്ലെങ്കിൽ മറ്റൊരു ദിവസം കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെടുകയോ നിവേദനം നൽകി മടങ്ങുകയോ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
Be the first to comment