‘നഴ്‌സിങ് ഓഫീസര്‍ക്ക് വീഴ്ചപറ്റി, അക്കാര്യം റിപ്പോര്‍ട്ടിലുണ്ട്’; മന്ത്രി വീണ ജോർജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫീസർ അനിതയെ കോടതി വിധിയുണ്ടായിട്ടും സർവീസിൽ തിരിച്ചെടുക്കാത്തതിന് പുതിയ ന്യായവുമായി മന്ത്രി വീണാ ജോർജ്. അനിതയ്ക്ക് തെറ്റുപറ്റിയെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുണ്ടെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അവർ പറഞ്ഞു. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും മന്ത്രി കൂട്ടിചേർത്തു

അനിതയുടെ വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും കോടതി പറയുംപോലെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിജീവിതയ്ക്ക് ഒപ്പമാണ് സർക്കാരെന്നും അതിൻ്റെ ഭാഗമായിട്ടാണ് നടപടി സ്വീകരിക്കുകയെന്നും വീണാ ജോർജ്ജ് പറഞ്ഞു.

ഡയറക്ടർ മെഡിക്കൽ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തി അനിതയുൾപ്പടെ അഞ്ച് പേരുടെ ഭാഗത്തു നിന്നു തെറ്റുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. അനിത ഉൾപ്പടെയുള്ളവർ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നു, ആ സമയത്താണ് ഐസിയുവിൻ്റെ ഉള്ളില്‍ക്കയറി അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുന്നത്. നഴ്സിംഗ് ഓഫീസർ അനിതയ്ക്കും സംഭവത്തിൽ വീഴ്ച സംഭവിച്ചതായാണ് ഡിഎംഎ റിപ്പോർട്ടിൽ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*