കോട്ടയം മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി വീണാ ജോർജ്‌ നിർവഹിക്കും

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായ 7.40 കോടി രൂപയുടെ പദ്ധതികൾചൊവ്വാഴ്ച മൂന്നിന്മന്ത്രി വീണാ ജോർജ്ഉദ്ഘാടനം ചെയ്യും. ആശുപത്രി അങ്കണത്തിൽ നടക്കുന്നചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. എംപിമാരായ ജോൺ ബ്രിട്ടാസ്‌, ഫ്രാൻസിസ്ജോർജ്എന്നിവർ മുഖ്യാതിഥികളാകും.

അടിസ്ഥാനസൗകര്യ വികസനത്തിനും ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായ 10 പദ്ധതികളാണ്‌ മെഡിക്കൽ കോളേജിൽ പൂർത്തിയായത്‌. ഇവയ്‌ക്ക്‌ 6.40 കോടിയാണ്‌ ചെലവായത്‌. ഇത്‌ കൂടാതെ ജോൺ ബ്രിട്ടാസ്‌ എംപിയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച ഒരുകോടിരൂപ ചെലവിട്ട്‌ വാങ്ങിയ നവീന ഉപകരണങ്ങളുടെ പ്രവർത്തനോദ്‌ഘാടനവും 99.3 ലക്ഷം രൂപചെലവിൽ നിർമിക്കുന്ന പ്രധാന പ്രവേശന കവാടത്തിന്റെ നിർമാണോദ്‌ഘാടനവും ഇതോടൊപ്പം നടക്കും.

സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ ഏരിയ(42.15 ലക്ഷം), ഡോണർ ഫ്രണ്ട്‌ലി ബ്ലഡ്‌ സെന്ററുംപിജി റിസർച്ച്‌ യൂണിറ്റും(88 ലക്ഷം), ഗൈനക്കോളജി ബ്ലോക്കിലെ ബൈസ്‌റ്റാൻഡർ കാത്തിരിപ്പ്‌കേന്ദ്രം(25 ലക്ഷം), കാഷ്വാൽറ്റി ബ്ലോക്കിൽ ലിഫ്‌റ്റും ലിഫ്‌റ്റ്‌ ടവറും(1.83 കോടി), സൂപ്രണ്ട്‌ ഓഫീസ്‌അനക്‌സ്‌(50 ലക്ഷം), ഡീസൽ ജനറേറ്റർ, ട്രാൻസ്‌ഫോമർ(1.54 കോടി), ആധുനിക ഉപകരണങ്ങൾ(2.46 കോടി), നവീകരിച്ച ഒപി വിഭാഗങ്ങൾ(1.2 കോടി) എന്നിങ്ങനെയാണ്‌ ഉദ്‌ഘാടനത്തിനൊരുങ്ങുന്നപ്രധാന പദ്ധതികൾ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ്‌ ഇവപൂർത്തിയാക്കിയത്‌. സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ ഏരിയയിൽ മാനസികരോഗവിഭാഗത്തിലെത്തുന്നവർക്ക്‌ വിനോദകേന്ദ്രം, ക്ലിനിക്കുകൾ, പഠനസൗകര്യങ്ങൾ എന്നിവയുണ്ടാകും

Be the first to comment

Leave a Reply

Your email address will not be published.


*