കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം കോട്ടയം നാഗമ്പടം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.സർവ്വവിജ്ഞാനകോശം ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ ആദ്യ വില്പന നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ബാബു കെ ജോർജ്, സെക്രട്ടറി അഡ്വ.എൻ ചന്ദ്രബാബു, വി കെ കരുണാകരൻ, പൊൻകുന്നം സെയ്ത്, സി എം മാത്യു, കെ എസ് രാജു, ഇ എസ് ബിജു, പ്രൊഫ.കെ ആർ ചന്ദ്രമോഹനൻ, ഷൈജു തെക്കുംചേരി തുടങ്ങിയവർ പ്രസംഗിച്ചു. “കുമാരനാശാൻ കവിതയും ജീവിതവും” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ.എം ജി ബാബുജി, ആർ പ്രസന്നൻ,ഡോ.മ്യൂസ് മേരി ജോർജ് ,ഡോ.മഞ്ജുഷ പണിക്കർ, ജയന്തി കുമാർ ആർ ,കെ പി ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു. കവിയരങ്ങ് കവി എസ് ജോസഫ് ഉദ്ഘാടനം ചെയ്തു.ബി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.
നാളെ രാവിലെ 10 ന് നടക്കുന്ന വനിതാ സംഗമം ഡോ.സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്യും. ഡോ.സിന്ധു മോൾ ജേക്കബ് അദ്ധ്യക്ഷത വഹിക്കും. എൻ ഡി ശിവൻ, ബിജു എബ്രഹാം, എസ് വിജയലക്ഷ്മി, അനഘ ജെ കോലത്ത്, അഡ്വ.ഷീജ അനിൽ, സിൻസി പാറയിൽ, ഹേന ദേവദാസ്, ബി സോഫിയ തുടങ്ങിയവർ പങ്കെടുക്കും.ഉച്ചകഴിഞ്ഞ് 3 ന് പുസ്തക പ്രകാശനം നടക്കും.
Be the first to comment