അതിരമ്പുഴ: അതിരമ്പുഴ ചന്തക്കവലയിൽ പുതിയതായി പണി കഴിപ്പിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും ഹൈമാസ്സ് ലൈറ്റും മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
അതിരമ്പുഴ ടൗൺ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ചതാണ് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രവും ഹൈമാസ്സ് ലൈറ്റും. 6 മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ആതിരമ്പുഴ ടൗണിലെ റോഡ് വീതി കൂട്ടി 18 മീറ്റർ ആയി നേരത്തെ വർധിപ്പിച്ചാണ് അതിരമ്പുഴ ടൗൺ വികസനത്തിന് തുടക്കമിട്ടത്.
ഇതോടെ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നല്കിയ വാഗ്ദാനം പ്രാവർത്തികമാക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
Be the first to comment