
അതിരമ്പുഴ : സെൻ്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂൾ രജത ജൂബിലി സ്മാരക ഓഡിറ്റോറിയം “ചൈത്രം ” മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
വെഞ്ചരിപ്പ് കർമ്മം സ്ഥാപക മാനേജർ ഫാ. ആൻറണി പോരൂക്കര നിർവഹിച്ചു.സ്കൂൾ മാനേജർ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ബിനു ജോൺ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ,ഫാ. ഡോ. നോബി സേവിയർ മാനാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് അമ്പലക്കുളം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയിംസ് കുര്യൻ, പി ടി എ പ്രസിഡൻറ് സന്തോഷ് കുര്യൻ, ജൂബിലി കമ്മിറ്റി കൺവീനർ റോജി സി സി എന്നിവർ പ്രസംഗിച്ചു.
മാനാട്ട് രാജപ്പൻ്റെയും മേരിക്കുട്ടിയുടെയും സ്മരണാർത്ഥം മക്കളായ ബോബി സേവ്യർ, റോബി സേവ്യർ, ഫാ. ഡോ. നോബി സേവ്യർ എന്നിവർ നിർമ്മിച്ചുനല്കിയതാണ് ഓഡിറ്റോറിയം.
തുടർന്ന് നടന്ന വിദ്യാർത്ഥി, അധ്യാപക- അനധ്യാപക, അഭ്യുദയകാംക്ഷി സമ്മേളനം മുൻ മാനേജറും കുടമാളൂർ പള്ളി ആർച്ച് പ്രീസ്റ്റുമായ റവ. ഡോ. മാണി പുതിയിടം ഉദ്ഘാടനം ചെയ്തു.ഉച്ചകഴിഞ്ഞ് മൂന്നിന് നടന്ന കൃതജ്ഞതാബലിയിൽ സ്ഥാപക മാനേജർ ഫാ. ആൻറണി പോരൂക്കര മുഖ്യകാർമികത്വം വഹിച്ചു. പൂർവ്വവിദ്യാർത്ഥികളായ വൈദികർ സഹകാർമികരായിരുന്നു. തുടർന്നു സ്നേഹവിരുന്നും നടന്നു.
Be the first to comment