കേരള ബാങ്ക് ലയനത്തിൽ ;ഡിവിഷൻ ബെഞ്ചിൻ്റെ വിധി സുപ്രധാനമാണെന്ന് മന്ത്രി വി.എൻ.വാസവൻ

കൊച്ചി:  സര്‍ക്കാര്‍ നിലപാട് ശരിയെന്ന് തെളിഞ്ഞു.  യുഡിഎഫിന്റെ വാദം പൂര്‍ണമായും തള്ളി.  റിസര്‍വ് ബാങ്ക് എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടും കോടതിവിധി അനുകൂലമായത് യുഡിഎഫിന് തിരിച്ചടിയായെന്നും വി എന്‍ വാസവന്‍ പറഞ്ഞു.  സര്‍ക്കാര്‍ നിലപാടിന് ലഭിച്ച അംഗീകാരമാണെന്നും റിസര്‍വ് ബാങ്ക് നിലപാടിന് ഈ വിധി തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.  മലപ്പുറം ജില്ലാ ബാങ്ക് ക്രമവിരുദ്ധമായി ഇടപെട്ടതിന് തെളിവ് ലഭിച്ചു. സഹകാരികളെ വഞ്ചിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവെക്കുകയായിരുന്നു.  നിര്‍ബന്ധിത ലയനത്തിനുള്ള സഹകരണ സൊസൈറ്റി നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.  മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് യുഎ ലത്തീഫും മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളും നല്‍കിയ അപ്പീലാണ് തള്ളിയത്.  യുഡിഎഫ് നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവെച്ചു.  കേരള ബാങ്കിന്റെ ഭാഗമായി ലയന പ്രമേയമോ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമോ ഇല്ലെങ്കിലും ജില്ലാ സഹകരണ ബാങ്കുകളെ ഏറ്റെടുക്കാമെന്നാണ് സഹകരണ സൊസൈറ്റി നിയമ ഭേദഗതി.  നിര്‍ബന്ധിതമായി ജില്ലാ സഹകരണ ബാങ്കുകളെ ഏറ്റെടുക്കാന്‍ കേരള ബാങ്കിന് അധികാരം നല്‍കി.  2021ലായിരുന്നു ഹര്‍ജിക്കാധാരമായ നിയമ ഭേദഗതി.  സഹകരണ നിയമ ഭേദഗതി നിലനില്‍ക്കുന്നതല്ലെന്ന റിസര്‍വ് ബാങ്കിന്റെ നിലപാടും ഹൈക്കോടതി അംഗീകരിച്ചില്ല.

Be the first to comment

Leave a Reply

Your email address will not be published.


*