
കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിൽ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിക്കാതിരുന്നതിൽ വിമർശനവുമായി യുഡിഎഫ് നേതൃത്വം. ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വിവിധ പരിപാടികൾ നടക്കുന്നതിനാലാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കാതിരുന്നതെന്നാണ് യുഡിഎഫ് ആരോപണം.
മന്ത്രിയുടെ പരിപാടികൾ പൊളിയുമെന്നതിനാലാണ് അവധി പ്രഖ്യാപിക്കാതിരുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. വിദ്യർത്ഥികളോടുള്ള ക്രൂരതയാണ് ഇത് എന്നും സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
ജില്ലയിൽ അഞ്ച് പരിപാടികളിലാണ് മന്ത്രി വി ശിവൻകുട്ടി ഇന്ന് പങ്കെടുത്തുന്നത്. ഇന്നലെ മുതൽ ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യമായിരുന്നു.
Be the first to comment