സർക്കാരിനെതിരെ അധ്യാപകരുടെ സമരം; മുൻനിരയിൽ ധനമന്ത്രിയുടെ ഭാര്യ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് മന്ത്രിയുടെ ഭാര്യ. കോളജ് അധ്യാപികയും ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ഭാര്യയുമായ ഡോ. ആശയാണ് സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്തത്.

കോളേജ് അധ്യാപകർക്ക് നിഷേധിച്ച ഡിഎ സംസ്ഥാന സർക്കാർ ഉടൻ നൽകുക എന്ന ആവശ്യവുമായാണ് കോളേജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സെക്രട്ടേറിയറ്റ് ധർണയും ഉപവാസവും നടത്തിയത്. സംഘടനയുടെ വനിതാ വിഭാഗം കൺവീനറാണ് ഡോ.ആശ.

ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ സേവന പ്രശ്നങ്ങളോട് സംസ്ഥാന സർക്കാർ പുലർത്തുന്ന സമീപനത്തിനെതിരെയാണ് സമരമെന്നും സംഘടനയുടെ സമരപ്രഖ്യാപന രേഖ പറയുന്നു. കേന്ദ്ര സർക്കാരിനും യുജിസിക്കും എതിരെയും സമരക്കാർ മുദ്രാവാക്യം ഉയർത്തി.

Be the first to comment

Leave a Reply

Your email address will not be published.


*