പ്രായപൂർത്തിയകാത്ത കുട്ടിയെ അമേരിക്കയിലെത്തിച്ച് ജോലി ചെയ്യിച്ച് പണം തട്ടിയ ദമ്പതികൾക്ക് തടവ് ശിക്ഷ

വാഷിംഗ്ടൺ : സ്‌കൂളിൽ ചേർക്കാനെന്ന വ്യാജേന ബന്ധുവായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് നിർബന്ധിച്ച് ജോലി ചെയ്യിച്ച ദമ്പതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. സ്‌കൂളിൽ ചേർക്കാം എന്ന വ്യാജേനയാണ് കുട്ടിയെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്നത്. എന്നാൽ സ്‌കൂളിൽ ചേർക്കാതെ കുട്ടിയെ മൂന്ന് വർഷത്തിലേറെ പെട്രോൾ പമ്പിലും കൺവീനിയൻസ് സ്റ്റോറിലും ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.

പ്രതിയായ ഹർമൻപ്രീത് സിംഗിന് 11 വർഷവും കുൽബീർ കൗറിന് 7 വർഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്. കുട്ടിക്ക് നഷ്ടപരിഹാരമായി 225,210.76 ഡോളർ (1.87 കോടി രൂപ) നൽകാനും കോടതി ആവശ്യപ്പെട്ടു. ഹർമൻപ്രീത് സിംഗിന്റെ ബന്ധുവാണ് കുട്ടി. സ്‌കൂളിൽ ചേർക്കാൻ സഹായിക്കാമെന്ന വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുട്ടിയെ കൊണ്ടുവന്നതെന്ന് നീതിന്യായ വകുപ്പ് ഉദ്യേ​ഗസ്ഥൻ വ്യക്തമാക്കി.

പ്രതികൾ ഇരയുടെ ഇമിഗ്രേഷൻ രേഖകൾ കൈവശം വെയ്ക്കുകയും ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നും ഉദ്യേ​ഗസ്ഥൻ പറഞ്ഞു. 2018 ലാണ് പ്രതികൾ കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നത്. കുട്ടിക്ക് പലപ്പോഴും ഭക്ഷണം നൽകിയിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. വിദ്യാഭ്യാസം നേടാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള കുട്ടിയുടെ ആഗ്രഹമാണ് പ്രതികൾ ഇല്ലതെയാക്കിയതെന്നും അമേരിക്കയിലെ അറ്റോർണി ജെസീക്ക ഡി ആബർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*