
മുംബൈ: 71ാം ലോക സുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവയ്ക്ക്. ലെബനന്‍റെ യാസ്മിൻ ഫസ്റ്റ് റണ്ണറപ്പ്. ഇന്ത്യയുടെ സിനി ഷെട്ടി ടോപ്പ് എട്ടിൽ എത്തിയെങ്കിലും അവസാന നാലിൽ ഇടം പിടിക്കാൻ സാധിച്ചില്ല. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് ജേതാവ് കരോലിന ബിയലാസ്ക ക്രിസ്റ്റീനയ്ക്ക് കിരീടം ചാർത്തി.
28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോക സൗന്ദര്യ മത്സരത്തിനു ഇന്ത്യ വേദിയായത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു മത്സരങ്ങൾ. 112 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് മത്സരിച്ചത്. 12 അംഗ ജഡ്ജിങ് പാനലാണ് വിധിയെഴുതിയത്.
25കാരിയായ ക്രിസ്റ്റീന രാജ്യാന്തര മോഡലും വിദ്യാർഥിനിയുമാണ്. നിയമത്തിലും ബിസിനസ് അഡിമിനിസ്ട്രേഷനിലും ബിരുദം. ക്രിസ്റ്റീന ഫിസ്കോ എന്ന ഫൗണ്ടഷന്‍റെ സ്ഥാപക കൂടിയാണ്. നിരവധി കുട്ടികൾക്ക് ഈ ഫൗണ്ടേഷൻ വഴി പഠനത്തിനുള്ള അവസരവും ഇവർ ഒരുക്കുന്നു. ടാൻസാനിയയിലെ നിർധനരായ കുട്ടികൾക്കായി ഒരു സ്കൂളും ക്രിസ്റ്റീന സ്ഥാപിച്ചിട്ടുണ്ട്.
Be the first to comment