കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കെ എസ് ആർ ടി സി ബസില്‍ നിന്നാണ് ഗോവിന്ദിനെ കണ്ടെത്തിയത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കാട്ടാക്കട ചിന്താലയ വിദ്യാലയയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോവിന്ദ്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് കുട്ടിയെ കാണാതായത്. ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്‍റെ മകനാണ്. കാട്ടാക്കട ഡിപ്പോയിലെ RNE 522 നമ്പര്‍ ബസില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
പതിമൂന്നുകാരനെ ബാലരാമപുരത്ത് വെച്ച് വനിതാ കണ്ടക്ടര്‍ കണ്ടിരുന്നു. കുട്ടി നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കര – ബാലരാമപുരം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
Be the first to comment