
കോട്ടയം: മാന്നാനത്തു നിന്ന് ഇന്നലെ കാണാതായ പ്ലസ് ടു വിദ്യാർത്ഥിയെ എറണാകുളത്തു നിന്നും കണ്ടെത്തി. മാന്നാനം തുറുമലിൽ ബിനോയിയുടെ മകൻ ആഷിക് ബിനോയി (17) യെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.
പള്ളിയിൽ പോവുകയാണെന്ന് പറഞ്ഞ് രാവിലെ വീട് വിട്ടിറങ്ങിയ ആഷിക് വിട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നല്കിയിരുന്നു.
Be the first to comment