തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിനെതിരായി പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ തുടങ്ങവേ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ കുഴഞ്ഞു വീണു. ദേഹാസ്വാസ്ഥ്യമുണ്ടായ മുനീർ മൈക്കിന് മുന്നിലാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ മറ്റു നേതാക്കൾ അദ്ദേഹത്തെ പിടിച്ച് കസേരയിലിരുത്തി.
സി.പി. ജോൺ പ്രസംഗിച്ചതിനു പിന്നാലെയാണ് അദ്ദേഹം പ്രസംഗിക്കാൻ എഴുന്നേറ്റത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനു പിന്നാലെ അദ്ദേഹം വേദി വിട്ടു.
Be the first to comment