
ആസാം: ലോക്‌സഭ സീറ്റില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എംഎല്‍എ. ആസമിലെ നൗബോയിച്ച മണ്ഡലത്തില്‍നിന്നുള്ള ഭരത് ചന്ദ്ര നാര ആണ് പാര്‍ട്ടി വിട്ടത്. രണ്ടു ദിവസം മുന്‍പാണ് ഖലിംപൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ഉദയ് ശങ്കര്‍ ഹസാരികയുടെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്ന തൻ്റെ ഭാര്യ റാണി നാരയെ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു ഭരത് ചന്ദ്ര നാര പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഖലിംലൂറില്‍നിന്ന് മൂന്നുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റാണി നാര കേന്ദ്രമന്ത്രിയുമായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്‌റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് രാജിക്കത്ത് നല്‍കിയത്. ഉടന്‍ പ്രാബല്യത്തോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നു- കത്തില്‍ എംഎല്‍എ പറഞ്ഞു. ആസമിലെ കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഞായറാഴ്ച ഭരത് ചന്ദ്ര നാര രാജിവച്ചിരുന്നു.
Be the first to comment