പാവപ്പെട്ടവരുടെയും കർഷകരുടെയും ഉന്നമനത്തിനായി സമര്‍പ്പിച്ച ജീവിതം; പൗവ്വത്തിൽ പിതാവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ദില്ലി: മാർ ജോസഫ് പൗവ്വത്തിലിന്‍റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറിവിന്‍റെ വെളിച്ചം പരത്താന്‍ പ്രയത്നിച്ച വ്യക്തിയാണ് മാർ ജോസഫ് പൗവ്വത്തില്‍ എന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പില്‍ കുറിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായും കർഷകരെ ശാക്തികരിക്കാനും അദ്ദേഹം  ജീവിതം സമർപ്പിച്ചു. സമൂഹത്തിനും രാജ്യത്തിനുമായി മാർ ജോസഫ് പൗവ്വത്തില്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനം പുതിയ തലമുറക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സിറോ മലബാർ സഭ ചങ്ങനാശേരി രൂപതാ മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പൗവ്വത്തിലിന് ഇന്നലെയാണ് വിശ്വാസി സമൂഹം വിട നല്‍കിയത്. സംസ്കാര ചടങ്ങുകളിൽ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ചങ്ങനാശേരി മെത്രാപ്പൊലീത്ത പള്ളിയോട് ചേർന്ന ഖബറിട പള്ളിയിലെ പ്രത്യേക കല്ലറയിലാണ് പൗവ്വത്തിലിന്റെ ഭൗതികശരീരം സംസ്കരിച്ചത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

Be the first to comment

Leave a Reply

Your email address will not be published.


*