രൂപവും ഭാവവും മാറ്റി റോഡിൽ സർക്കസ്, കോട്ടയത്ത് നാലു ബൈക്കുകൾ പിടിച്ചെടുത്തു

കോട്ടയം: രൂപവും ഭാവവും മാറ്റി റോഡിൽ സ്റ്റണ്ടിംങ് നടത്തി യാത്രക്കാരുടെ ജീവന് വെല്ലുവിളി ഉയർത്തിയ നാലു ബൈക്കുകൾ മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്നു പിടിച്ചെടുത്തു. റോഡിൽ സ്റ്റണ്ടിംങ് നടത്തിയ വീഡിയോ സഹിതം ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും യുവാക്കൾ പോസ്റ്റ് ചെയ്തതോടെയാണ് വാഹനങ്ങളുടെ സമ്പർ സഹിതം മോട്ടോർ വാഹന വകുപ്പിന് വിവരം ലഭിച്ചത്. ഇതേ തുടർന്നാണ് നാല് ബൈക്കുകൾ പിടിച്ചെടുത്തത്.

വില്ലൂന്നി, മള്ളൂശേരി, പെരുമ്പായിക്കാട്, അയർക്കുന്നം സ്വദേശികളുടെ വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഈ വാഹനം ഓടിച്ച ഡ്രൈവർമാരോട് തെള്ളകത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്‍റ് ആർ.ടി. ഓഫിസിൽ ലൈസൻസുമായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നാലു ബൈക്കുകളിൽ നിന്നുമായി 65,000 രൂപയും പിഴയായി ഈടാക്കി.

ബൈക്കുകൾക്ക് രൂപമാറ്റം വരുത്തിയ ശേഷം ഈ യുവാക്കളുടെ സംഘം റോഡിൽ സ്റ്റണ്ടിംങ് നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഈ യുവാക്കളുടെ ബൈക്കുകളുടെ നമ്പർ സഹിതമുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന്, മോട്ടോർ വാഹന വകുപ്പ് അധികൃതർ ഗാന്ധിനഗർ പോലീസിന്‍റെ സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*