
മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ തൻ്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാലും അനൂപ് മേനോനും ഒന്നിച്ചെത്തുന്ന ഈ സിനിമ പ്രണയം, വിരഹം, സംഗീതം എന്നിവക്ക് പ്രാധാന്യം നൽകുന്നു. ചിത്രത്തിന്റെ വിശേഷങ്ങളും അനുപ് മേനോൻ, ടിനി ടോം എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രവും മോഹൻലാൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
“എൻ്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. പ്രണയവും വിരഹവും സംഗീതവും ഉൾക്കൊള്ളുന്ന മനോഹരമായ യാത്രയാണ് ഈ സിനിമ. എൻ്റെ ഹൃദയത്തോട് വളരെ അടുത്ത് ചേർന്ന് നിൽക്കുന്ന ഒരു കഥയാണിത്. എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു” എന്ന് മോഹൻലാൽ കുറിച്ചു.
മലയാള സിനിമാ രംഗത്തേക്ക് എത്തിയ പുതിയ നിര്‍മ്മാണ കമ്പനിയായ ടൈംലെസ് സിനിമാസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഏറെ പ്രതീക്ഷ നല്‍കുന്ന മറ്റ് പ്രോജക്ടുകളുടെ പ്രഖ്യാപനങ്ങളും ടൈംലെസ് സിനിമാസില്‍നിന്ന് ഉടനുണ്ടാകും.
Be the first to comment