
കടുത്ത പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്ന് നടൻ മോഹന്‍ലാലിന് അഞ്ച് ദിവസം നിര്‍ബന്ധിത വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സ തേടിയ താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. മോഹൻലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോ. ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിക്കുന്നത്. താരത്തിന് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി സംശയിക്കുന്നുവെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
Get well soon Lalettaa ❤️🫂#Mohanlal pic.twitter.com/quKjPxLzTR
— AB George (@AbGeorge_) August 18, 2024
അഞ്ച് ദിവസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും മോഹന്‍ലാല്‍ സുഖം പ്രാപിച്ചുവരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
appol
Be the first to comment