
വയനാടിന് മൂന്ന് കോടിയുടെ സഹായം നൽകുമെന്ന് മോഹൻലാൽ. നടന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് മൂന്ന് കോടിയുടെ പദ്ധതികൾ വയനാട്ടിൽ നടപ്പിലാക്കുക. മുണ്ടക്കൈ എൽ പി സ്കൂളും ഫൗണ്ടേഷൻ പുനർനിർമിക്കും. ഇന്ന് രാവിലെ വയനാട്ടിൽ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് ലാൽ സംഭാവന നൽകിയിരുന്നത്. 2018 പ്രളയകാലത്തും നടൻ ദുരിതാശ്വസ നിധിയിലേക്ക് വൻ തുക സംഭാവന ചെയ്തിരുന്നു.’നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടണമെന്നുമുളള താരത്തിന്റെ വൈകാരികമായ കുറിപ്പ് കഴിഞ്ഞ ദിവസം മാധ്യമ ശ്രദ്ധ നേടിയിരുന്നു.
വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു എന്നും കുറിപ്പിൽ പറഞ്ഞിരുന്നു.
Be the first to comment