സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ മോണിറ്റൈസേഷൻ എത്തിക്കാനൊരുങ്ങുകയാണ് ഇലോൺ മസ്ക്. ഇതോടെ യൂട്യൂബിനെ പോലെ എക്സിൽ പോസ്റ്റ് ചെയ്യുന്നത് വീഡിയോ വഴി ഉപഭോക്താക്കൾക്ക് വരുമാനമുണ്ടാക്കാൻ കഴിയും. എക്സിൽ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്യുന്നത് വഴിയായിരിക്കും ഉപഭോക്താക്കൾക്ക് പണമുണ്ടാക്കാൻ കഴിയുക. കൂടാതെ പോഡോകാസ്റ്റുകൾക്കും മോണിറ്റൈസേഷൻ ഏർപ്പെടുത്തും.
സിനിമകൾ പൂർണമായി പോസ്റ്റ് ചെയ്യാനും എഐ ഓഡിയൻ സംവിധാനവും എക്സിൽ അവതരിപ്പിക്കും. പരസ്യങ്ങൾ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയൻസ്. സബസ്ക്രിപ്ഷനിലൂടെ മോണിറ്റൈസേഷൻ ഓണാക്കി പണം നേടുകയും ചെയ്യാമെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി.
ലിങ്ക്ഡ് ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള മസ്കിന്റെ ശ്രമം അടുത്തിടെ ചർച്ചയായിരുന്നു. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്സ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. വെബ് ഡെവലറായ നിവ ഔജിയാണ് എക്‌സിലെ പുതിയ ഫീച്ചറിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇത് തൊഴിലന്വേഷകർക്ക് കൂടുതൽ സഹായകമാകുമെന്നാണ് പറയുന്നത്. 10 ലക്ഷം കമ്പനികളാണ് എക്‌സിൽ ഉദ്യോഗാർഥികളെ തേടുന്നതെന്ന് കഴിഞ്ഞ മാസം എക്‌സ് വെളിപ്പെടുത്തിയിരുന്നു.
Be the first to comment