
എസ് ഡി പി ഐ ദേശീയ പ്രസിഡൻറ് എം കെ ഫൈസി അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. ഡൽഹി വിമാനത്താവളത്തിൽ വച്ച് ആണ് അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് എസ് ഡി പി ഐ നേതൃയോഗം ചേരുന്നു. ഭാവി പരിപാടികൾ ആലോചിക്കുന്നതിനു വേണ്ടിയാണ് യോഗം.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് എംകെ ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബര്‍ എട്ടിന് രാജ്യവ്യാപകമായി എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും രേഖകള്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നാണ് എസ്ഡിപിഐ ദേശീയ അധ്യക്ഷന്റെ അറസ്റ്റിലേക്ക് നീങ്ങിയത്. ഇഡിയുടെ ഡല്‍ഹി യൂണിറ്റാണ് ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് വിവരങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല.
Be the first to comment