മഴക്കാല സുരക്ഷാ നിർദ്ദേശങ്ങളുമായി ജില്ലാ പോലീസ്

കോട്ടയം:
മഴക്കാലത്ത് ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്താൻ സേഫ് കോട്ടയം എന്ന പേരിലുള്ള സാമൂഹ്യ സുരക്ഷിതത്വ ക്യാമ്പയിന്റെ ഭാഗമായി മഴക്കാലത്തുണ്ടാകാവുന്ന വാഹന അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി കോട്ടയം ജില്ലാ പൊലീസ്. പൊലീസ് നൽകുന്ന സുരക്ഷാനിർദേശങ്ങൾ:

  • വെള്ളം നിറഞ്ഞ പാലങ്ങളിലോ റോഡുകളിലോ വാഹനമോടിക്കരുത്.
  • പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കുന്ന രീതിയിൽ ഡ്രൈവ് ചെയ്യുന്നത് സ്കിഡ്ഡിങ് ഒഴിവാക്കും.
  • കനത്തമഴയുള്ള സമയത്തും മൂടൽമഞ്ഞുള്ള സമയത്തും ഹെഡ്ലൈറ്റ്/ഫോഗ് ലൈറ്റ് തെളിക്കണം.
  • റോഡ് കൃത്യമായി കാണാൻ പറ്റാതെവന്നാൽ ഹസാർഡ് ലൈറ്റ് ഓണാക്കി സുരക്ഷിതമായി പാർക്കുചെയ്യുക.
  • മരങ്ങളുടെ ചുവട്ടിലോ കുന്നിൻപുറത്തോ ഹൈടെൻഷൻ ലൈനുകൾക്ക് താഴെയോ പാർക്കിങ് പാടില്ല.
  • വെള്ളത്തിൽ ഫസ്റ്റ് ഗിയർ മാത്രം എഞ്ചിൻ നിൽക്കാനും ഉള്ളിൽ വെള്ളം കയറാനും സെൻസറുകൾ പ്രവർത്തനരഹിതമാവാനും സാധ്യതയുണ്ട്.വാഹനം നിന്നുപോയാൽ റീസ്റ്റാർട്ട് ചെയ്യാതെ തള്ളിമാറ്റുക.
  • ഗൂഗിളിനെ മാത്രം ആശ്രയിക്കരുത്.
  • ടയറുകൾ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഉൾപ്പെടെ എല്ലാ ഭാഗങ്ങളുടെയും കാര്യക്ഷമത ഉറപ്പാക്കണം. ടയർ പ്രഷർ കൃത്യമാണന്നും വിൻഡ് ഷീൽഡ് വൃത്തിയാണെന്നും ഉറപ്പാക്കണം.
  • വെള്ളം പൊങ്ങാൻ സാധ്യതയുള്ള പരിചയമില്ലാത്ത സ്ഥലത്ത് കൂടിയുള്ള വാഹനയാത്രകൾ ഒഴിവാക്കുക.
  • യാത്രക്ക് പ്രധാന പാതകൾ തന്നെ ഉപയോഗിക്കുക.
  • ബ്രേക്കിങ് കുറയാനും വെള്ളത്തിലൂടെ പോവുമ്പോൾ സമ്പർക്കം കുറയുന്നതുമൂലം നിയന്ത്രണാതീതമായി തെന്നിനീങ്ങാൻ സാധ്യതയുള്ളതിനാൽ അമിതവേഗം പാടില്ല.
  • മഴയത്ത് കാഴ്ചകുറയും. വേഗം വളരെ കുറയ്ക്കുക. മുമ്പിൽ പോകുന്ന വാഹനവുമായി പരമാവധി അകലംവേണം.

മഴക്കാലത്ത് റോഡിൽ തിരക്കും ബ്ലോക്കും കൂടുതലായിരിക്കും. മുൻകൂട്ടി യാത്ര ആരംഭി ക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*