അടുത്ത മൂന്ന്. നാല് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തിയേക്കുമെന്ന് കേന്ദ്ര കാലവസ്ഥാവകുപ്പ്. കാലവര്‍ഷമെത്താന്‍ രണ്ടാഴ്ചത്തെ കാലതാമസമുണ്ടായതിനാല്‍ ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവുണ്ടായതായും ചിലയിടങ്ങളില്‍ അത് യഥാക്രമം 94 ശതമാനത്തിന്റെ കുറവ് വരെയായെന്നും കാലവസ്ഥാവകുപ്പ് വ്യക്തമാക്കി. പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമാണ് സാഹചര്യം.
നൂറ്റാണ്ടിലാദ്യമായാണ് കാലവർഷം ഇത്രയും കാലതാമസം നേരിടുന്നതെന്നും ഇനിയും കാത്തിരിക്കേണ്ടി വരുമെന്നുമാണ് വിദഗ്ധർ പറയുന്നത്. ജൂണില്‍ ശരാശരിയിലും താഴെയായിരിക്കും ലഭിക്കുന്ന മഴയെന്നാണ് പ്രവചനം. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ ആറിന് അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റാണ് കേരളത്തിലെ കാലവര്‍ഷത്തിന് ഇത്തവണ വിനയായത്.
Be the first to comment