മൂക്കുത്തി അമ്മനായി നയൻതാര തന്നെ ; രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിർമാതാക്കൾ

നയൻതാരയെ നായികയാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമായിരുന്നു മൂക്കുത്തി അമ്മൻ. നയൻതാരയ്‌ക്കൊപ്പം ആർ ജെ ബാലാജിയും പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രം ഹോട്ട്സ്റ്റാറിലൂടെയായിരുന്നു റിലീസ് ചെയ്തത്. ചിത്രം വൻ അഭിപ്രായം നേടിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായും പുതിയ മൂക്കുത്തി അമ്മനായി തൃഷ എത്തുമെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം തള്ളി മൂക്കുത്തി അമ്മൻ 2 പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

‘ഒരു ദൈവിക യുദ്ധം ഉടൻ ആരംഭിക്കുന്നു’ എന്ന ടാഗ്ലൈനോടെയാണ് മൂക്കുത്തി അമ്മൻ 2 പ്രഖ്യാപിച്ചത്. നായികയായി നയൻതാര തന്നെയാണെങ്കിലും ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആർ ജെ ബാലാജി പുതിയ ചിത്രത്തിൽ ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാലാജിക്കും നയൻതാരയ്ക്കുമൊപ്പം ഉർവശി, സ്മൃതി വെങ്കട്ട്, മധു മൈലാങ്കോടി, അഭിനയ, മൗലി, അജയ് ഘോഷ് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒരു ലോക്കൽ ടിവി റിപ്പോർട്ടറായിട്ടായിരുന്നു ബാലാജി ചിത്രത്തിൽ എത്തിയത്. അതേസമയം തൃഷയെ നായികയാക്കി സമാന സ്വഭാവത്തിലുള്ള ചിത്രം ഒരുക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഈ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*