രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ കേസുകൾ; പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസിൽ കൂടി അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലാണ് കൂടുതൽ അറസ്റ്റ്. ജില്ലാ ജയിലിൽ വച്ച് കന്റോണ്‍മെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. 

നേരത്തെ, മറ്റൊരു കേസിലാണ് വീട്ടിൽ നിന്നും രാഹുലിനെ അറസ്റ്റ് ചെയ്തത്. അതേസമയം, രാഹുലിന്റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസുകളിലെ അറസ്റ്റ്. 

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ സമരം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. നാളെ സെക്രട്ടറിയേറ്റിലേക്ക് നൈറ്റ് മാർച്ച് നടത്തും. തീപ്പന്തം ഏന്തിയാണ് മാർച്ച്. ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസ് പങ്കെടുക്കും. വ്യാഴാഴ്ച്ച പോലീസ് സ്റ്റേഷനുകളിലേക്ക് നൈറ്റ് മാർച്ച് നടത്തും.

 

Be the first to comment

Leave a Reply

Your email address will not be published.


*