മൊറോക്കോയിൽ അതിശക്തമായ ഭൂകമ്പത്തിൽ മുന്നൂറിലധികം മരണം; നിരവധി പൈതൃക കെട്ടിടങ്ങൾ തകർന്നു

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കയിലുണ്ടായ അതിതീവ്ര ഭൂചലനത്തിൽ 296 മരണം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. കെട്ടിടങ്ങൾക്കടിയിൽ നിരവധിപേർ കുടുങ്ങികിടക്കുന്നതായാണ് സൂചന. വെള്ളിയാഴ്ച രാത്രി 11 രാജ്യത്തെ വിറപ്പിച്ച ഭൂചലനം. മറക്കാഷ് ന​ഗരത്തിലാണ് ഭൂകമ്പം ഏറ്റവുമധികം നാശംവിതച്ചത്. ഈ മേഖലയിൽ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കാത്ത പർവതപ്രദേശങ്ങളുള്ളതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത.

18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രാത്രി 11:11 നുണ്ടായ ഭൂകമ്പം 20 സെക്കൻഡ് നീണ്ടുനിന്നു. റിക്ടർ സ്കെയിലിൽ 7.2 തീവ്രതയെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. എന്നാൽ യു എസ് ജിയോളജിക്കൽ സര്‍വേയുടെ കണക്ക് പ്രാകാരം റിക്ടർ സ്കെയിലിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.

മറക്കാഷിൽ യുനെയ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പ്രാചീന ന​ഗരത്തിലെ ചില കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*