ഗുരുവായൂർ അമ്പല നടയിൽ റെക്കോർഡ് കല്യാണം; ഒറ്റ ദിവസം 350 ലേറെ വിവാഹങ്ങള്‍

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടക്കുന്നത് 350 ൽ അധികം വിവാഹങ്ങളാണ്. ഗുരുവായൂരില്‍ ഇതാദ്യമാണ് ഒരു ദിവസം ഇത്രയും വിവാഹങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:20 വരെയുള്ള കണക്ക് പ്രകാരം, സെപ്റ്റംബർ എട്ടിന് 354 വിവാഹങ്ങളാണ്.

ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്. .6 മണ്ഡപങ്ങളിലാണ് വിവാഹം നടക്കുക. നിലവിലുള്ള 4 മണ്ഡപങ്ങൾക്ക് പുറമേ രണ്ട് താൽക്കാലിക കല്യാണ മണ്ഡപങ്ങൾ കൂടി സ്ഥാപിച്ചു. 6 മണ്ഡപങ്ങളും ഒരേപോലെ അലങ്കരിക്കും. എല്ലാ മണ്ഡപങ്ങളിലും ചടങ്ങു നടത്താൻ ആചാര്യനായി കോയ്മ ഉണ്ടാകും.

ഒരു വിവാഹ സംഘത്തിൽ വരനും വധുവും ബന്ധുക്കളും അടക്കം 20 പേരും 4 ഫോട്ടോഗ്രഫർമാരും അടക്കം 24 പേരെ കല്യാണ മണ്ഡപത്തിൽ അനുവദിക്കും. താലികെട്ട് ചടങ്ങു കഴിഞ്ഞാൽ വിവാഹ സംഘം ദീപസ്തംഭത്തിനു മുന്നിൽ തൊഴുത് തെക്കേനട വഴി മടങ്ങണം. ദർശനം കഴിഞ്ഞാൽ പടിഞ്ഞാറെനട, തെക്കേനട വാതിലുകളിലൂടെ പുറത്തു പോകണം.

Be the first to comment

Leave a Reply

Your email address will not be published.


*