49,999 രൂപ വില, ‘മോട്ടോ എഐ’ ഫീച്ചറുകള്‍; ഫോൾഡബിൾ മോട്ടോറോള റേസര്‍ 50 വിപണിയില്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള മടക്കാവുന്ന റേസര്‍ 50 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. സ്പ്രിറ്റ്‌സ് ഓറഞ്ച്, സാന്‍ഡ് ബീച്ച് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്. ലോഞ്ച് ഓഫറുകളോടെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും. ‘മോട്ടോ എഐ’ എന്നറിയപ്പെടുന്ന മോട്ടോറോളയുടെ എഐ അധിഷ്ഠിത ഫീച്ചറുകള്‍ ഇതില്‍ ലഭ്യമാകും.

മോട്ടോറോള റേസര്‍ 50 ന്റെ വില 64,999 രൂപയാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റില്‍ ഇത് ലഭ്യമാണ്. പ്രമുഖ ബാങ്കുകളില്‍ നിന്ന് 10,000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ, പരിമിതമായ കാലയളവില്‍ ഉത്സവകാല ഡിസ്‌കൗണ്ട് ആയി റേസര്‍ 50നും റേസര്‍ 50 അള്‍ട്രായ്ക്കും 5,000 രൂപയുടെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇഎംഐ ഓഫറാണ് മറ്റൊരു പ്രത്യേകത.

ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തെ ഗൂഗിള്‍ ജെമിനി അഡ്വാന്‍സ്ഡ് സബ്സ്‌ക്രിപ്ഷനോടൊപ്പം 2TB ക്ലൗഡ് സ്റ്റോറേജ് സ്പെയ്സും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് മോട്ടോറോളയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും റിലയന്‍സ് ഡിജിറ്റല്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആമസോണ്‍ എന്നിവയുള്‍പ്പെടെയുള്ള റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നും ഫോണ്‍ വാങ്ങാനുള്ള ക്രമീകരണം ഒരുക്കും. എല്ലാ ഓഫറുകളും പ്രയോജനപ്പെടുത്തിയാല്‍ 49,999 രൂപയ്ക്ക് ഫോണ്‍ ലഭ്യമാകും.

FHD+ റെസല്യൂഷനോടുകൂടിയ 6.9-ഇഞ്ച് poled മെയിന്‍ ഡിസ്പ്ലേ, 120Hz റിഫ്രഷ് നിരക്ക്, 3000 നിറ്റ്സിന്റെ ആകര്‍ഷകമായ പീക്ക് തെളിച്ചം എന്നിവ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയാണ്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് ഇതിന് പരിരക്ഷ നല്‍കും. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 എക്സ് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്.

കാമറ സെക്ഷനില്‍ പിന്‍ കാമറ സജ്ജീകരണത്തില്‍ OIS ഉള്ള 50MP പ്രൈമറി ലെന്‍സും 13MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും ഉള്‍പ്പെടുന്നു.മുന്‍ കാമറ 32MP ഷൂട്ടറാണ്. 33W വയര്‍ഡ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 4200mAh ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*