
കോട്ടയം: വൈക്കം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റിന്‍റെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാത്തതിനാലാണ് നടപടി.
വ്യാഴാഴ്ച രാവിലെയോടെയാണ് വൈക്കം കെഎസ്ഇബി അധികൃതരെത്തി ഫ്യൂസ് ഊരിയത്. വൈദ്യുതി ഇല്ലാത്തതു മൂലം ഓഫിസിന്‍റെ പ്രവർത്തനം നിലച്ചു. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇരുട്ടിലായി. എന്നാൽ, ബില്ലടച്ചിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നത്.
Be the first to comment