നമ്പർ പ്ലേറ്റ് ഇല്ല, രൂപഘടനയിൽ മാറ്റം, കാർ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്

പത്തനാപുരം: നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് സംഭവം. കാർ കസ്റ്റഡിയിൽ എടുത്തതിൻ്റെ പേരിൽ ഒരു സംഘം ആളുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.

പത്തനാപുരം പോലീസ് സ്റ്റേഷനിൽ വെച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്. മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാർ. കൊല്ലം സ്വദേശി കാർ വാങ്ങിയെങ്കിലും പേരുമാറ്റം നടത്തിയിരുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*