കൊച്ചി: രാത്രി യാത്രകളില്‍ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ തീവ്ര പ്രകാശം മൂലം നിങ്ങളുടെ കണ്ണുകള്‍ നൈമിഷികമായ അന്ധത അനുഭവിച്ചിട്ടുണ്ടോ? ഇത്തരത്തില്‍ ഡ്രൈവറുടെ കണ്ണുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രതിഭാസത്തെയാണ് ഡാസ്ലിങ് ഓഫ് ലൈറ്റ് എന്ന് അറിയപ്പെടുന്നത്. ചില സമയങ്ങളില്‍ നിയമപരമല്ലാത്ത അതിതീവ്ര ലൈറ്റുകളുടെ ഉപയോഗം മൂലം ഡ്രൈവര്‍ക്ക് വാഹനം നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ഇതുമൂലം വലിയ അപകടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഉയര്‍ന്ന തീവ്രതയുള്ളതും നിയമവിരുദ്ധവുമായ ലൈറ്റുകള്‍ വാഹനത്തില്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് മോട്ടോർ വാഹനവകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.
കുറിപ്പ്:
രാത്രി യാത്രകളില്‍ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ തീവ്ര പ്രകാശം മൂലം നിങ്ങളുടെ കണ്ണുകള്‍ നൈമിഷികമായ അന്ധത അനുഭവിച്ചിട്ടുണ്ടോ?
ഇത്തരത്തില്‍ ഡ്രൈവറുടെ കണ്ണുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രതിഭാസത്തെയാണ് Dazzling of light എന്ന് അറിയപ്പെടുന്നത്.
ചില സമയങ്ങളില്‍ നിയമപരമല്ലാത്ത അതിതീവ്ര ലൈറ്റുകളുടെ ഉപയോഗം മൂലം ഡ്രൈവര്‍ക്ക് വാഹനം നിയന്ത്രിക്കാന്‍ കഴിയാതെ വരികയും തന്മൂലം വലിയ അപകടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഉയര്‍ന്ന തീവ്രതയുള്ളതും നിയമവിരുദ്ധവുമായ ലൈറ്റുകള്‍ വാഹനത്തില്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്.
നിങ്ങളുടെ വാഹനത്തിന്റെ വെളിച്ചം മറ്റൊരു കുടുംബത്തെ ഇരുട്ടില്‍ ആക്കരുത്.
”കാത്തിരിക്കുന്ന കണ്ണുകള്‍ നനയാതിരിക്കട്ടെ !”
Be the first to comment