
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ. താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാലക്കാട് വച്ച് ചിത്രത്തിന്റെ പൂജ നടന്നു. ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഒരു മാസ് എന്റർടെയ്നർ ആണെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.
വമ്പൻ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ഗോകുലം മൂവീസിന്‍റെ ബാനറും ഈ പ്രോജക്റ്റിന്മേല്‍ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തുന്ന ഘടകമാണ്. കോ- പ്രൊഡ്യൂസേര്‍സ് വി സി പ്രവീണ്‍, ബൈജു ഗോപാലൻ എന്നിവരും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയുമാണ്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭ.ഭ.ബ യുടെ സംവിധായകൻ ധനഞ്ജയ് ശങ്കര്‍.
വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്‍ഡി മാസ്റ്ററും കൊമെഡിയൻ റെഡിംഗ് കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്. ബാലു വർഗീസ്, ബൈജു സന്തോഷ്, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. വാർത്താ പ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Be the first to comment