മയക്കുമരുന്നുമായി പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

തൊടുപുഴ: ഹഷീഷ് ഓയിലുമായി സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. ആലപ്പുഴ പഴവീട് പഴയംപള്ളിയിൽ ആൽബിൻ ആൻറണി(26)യാണ് പിടിയിലായത്. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറാണ് ആൽബിൻ.

മൂന്നാർ- മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിന്റിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ആൽബിൻ പിടിയിലായത്. ഇയാളിൽ നിന്നും ദേവികുളം പൊലീസ് 2.5 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. ഒരു മാസം മുൻപ് സ്വന്തം ആവശ്യത്തിനായി ഗോവയിൽ നിന്നാണ് ലഹരി മരുന്ന് വാങ്ങിയതെന്ന് ആൽബിൻ മൊഴി നൽകി.

 

Be the first to comment

Leave a Reply

Your email address will not be published.


*