ന്യൂഡൽഹി: എംഫിൽ ഡിഗ്രി കോഴ്സ് നിർത്തലാക്കിയെന്നും വിദ്യാർഥികൾ അഡ്മിഷൻ എടുക്കരുതെന്നും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി). എംഫിൽ കോഴ്സ് അംഗീകൃതമല്ലെന്ന വിവരം ഔദ്യോഗിക വെബ്സൈറ്റിലും യുജിസി അറിയിച്ചിട്ടുണ്ട്.
എംഫിൽ (മാസ്റ്റർ ഓഫ് ഫിലോസഫി) കോഴ്സിനു ചില സർവകലാശാലകൾ അപേക്ഷ ക്ഷണിച്ച പശ്ചാത്തലത്തിലാണ് ഇടപെടൽ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എംഫിൽ നിർത്തണമെന്നു സർവകലാശാലകൾക്കു യുജിസി നേരത്തേ നിർദേശം നൽകിയിരുന്നു.
Be the first to comment