
”മിസ്റ്റര്‍ ധോണി നിങ്ങള്‍ക്ക് ഫിറ്റ്‌നസില്ല വേഗം വിരമിക്കൂ” ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ആറ് റണ്‍സിന് പരാജയപ്പെട്ടതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ ഒരുകൂട്ടം എംഎസ് ധോണിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വെറും ആറ് റണ്‍സ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ധോണിയുടെ മാച്ച് ഫിനിഷിംഗ് കഴിവുകളെയാണ് ചിലര്‍ ചോദ്യം ചെയ്യുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു (ആര്‍സിബി) വിനെതിരെ ഒന്‍പതാമനായിട്ടായിരുന്നു ധോണി ബാറ്റ് ചെയ്യാനെത്തിയിരുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ മഞ്ഞപ്പട 183 റണ്‍സ് പിന്തുടരുന്നതിനിടെ ഇതിഹാസ താരം ഏഴാമനായി ഇറങ്ങിയെങ്കിലും ആത്മവിശ്വാസത്തോടെ ബാറ്റ് വീശാന്‍ കഴിഞ്ഞിരുന്നില്ല. 11 പന്തില്‍ 16 റണ്‍സ് എടുത്ത് ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ മികച്ചൊരു ക്യാച്ചിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
ഈ മത്സരത്തിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ സിഎസ്‌കെയുടെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗിന്റെ പ്രസ്താവനയും ധോണിയുടെ പ്രകടനവുമായി ബന്ധപ്പെട്ടായിരുന്നു. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യണമെന്ന് ധോണി തന്നെ തീരുമാനിക്കണമെന്നായിരുന്നു ഹെഡ് കോച്ചിന്റെ പ്രസ്താവനയുടെ ഉള്ളടക്കം. താരത്തിന് പത്ത് ഓവര്‍ തുടര്‍ച്ചയായി ബാറ്റ് ചെയ്യാന്‍ കഴിയില്ലെന്നും അതിനാല്‍ പൊസിഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം തന്നെ തീരുമാനിക്കുന്നതാണ് നല്ലതെന്നുമുള്ള ഫ്‌ളെമിങിന്റെ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് ചെന്നൈയുടെ ആരാധകര്‍ തന്നെ ധോണിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Be the first to comment