കുട്ടികളുടെ ആശുപത്രിയിൽ എത്തുന്ന കൂട്ടുകാർക്ക് ‘കല്ലുപെൻസിൽ’ എഴുത്ത് – വര മത്സരവുമായി മുടിയൂർക്കര ഗവൺമെൻറ് സ്കൂൾ

ഗാന്ധിനഗർ: മുടിയൂർക്കര ഗവൺമെൻറ് എൽ.പി. സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ, കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ എത്തുന്ന കുട്ടികൾക്കായി എഴുത്ത് – വര മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിലൂടെ സമാഹരിക്കുന്ന സൃഷ്ടികൾ സ്കൂളിൽ പ്രസിദ്ധികരിക്കുന്ന കൈയ്യെഴുത്ത് പത്രത്തിൽ ഉൾപ്പെടുത്തും. സംസ്ഥാനത്തെ കുട്ടികൾക്ക് വേണ്ടി മാത്രമുള്ള ഏക ആശുപത്രിയായ ഇവിടെ ചികിത്സ തേടുന്നത്  കോട്ടയം അടക്കം അഞ്ചു ജില്ലകളിൽ നിന്നുള്ള 12 വയസ്സ് താഴെയുള്ളവരാണ്. അസുഖം ബാധിച്ചു എങ്കിലും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് മുടിയൂർക്കര ഗവൺമെൻറ് എൽ.പി. സ്കൂളിലെ കുട്ടികൾ കയ്യെഴുത്ത് പത്രം തയ്യാറാക്കുന്നത്.  ഇതിനായി ആശുപത്രിയിലെത്തുന്നവർക്കും അല്ലാതെയും 12 വയസ്സിൽ താഴെയുള്ളവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.

കഥ, കവിത, ചിത്രകല, കാർട്ടൂൺ എന്നിങ്ങനെ തങ്ങളുടെ സൃഷ്ടികൾ പേപ്പറിലാക്കി രക്ഷകർത്താക്കളുടെ മേൽവിലാസം ഫോൺ നമ്പരുമടക്കം കുട്ടികളുടെ ആശുപത്രിയിലും മുടിയൂർകര ഗവൺമെൻ്റ് എൽ പി സ്കൂളിലും സ്ഥാപിക്കുന്ന പെട്ടികളിൽ നിക്ഷേപിക്കാം. ഹെഡ്മാസ്റ്റസ് ഗവൺമെൻറ് എൽ. പി. സ്കൂൾ,മുടിയൂർക്കര, ഗാന്ധിനഗർ എന്ന മേൽവിലാസത്തിൽ തപാലിലും സൃഷ്ടികൾ അയക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്കും പ്രസിദ്ധീകരിക്കപ്പെടുന്ന സൃഷ്ടികൾക്കും പ്രത്യേക സമ്മാനം നൽകും. ജൂൺ 19 മുതൽ ജൂലൈ 3 വരെയാണ് മത്സര കാലാവധി.

സ്കൂളിലെ സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ജേർണലിസ്റ്റ് യൂണിയനുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

കുട്ടികളുടെ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ പി ജയപ്രകാശ്  മത്സരം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേരള ജേർണലിറ്റ്സ് യൂണിയൻ ജില്ലാ സെക്രട്ടറി രാജു കുടിലിൽ , മുടിയൂർക്കര ഗവൺമെൻ്റ് എൽ പി സ്കൂൾ പ്രഥമ അധ്യാപിക കെ സിന്ധു, പി ടി എ പ്രസിഡണ്ട് നിക്സൺ സാമുവൽ, വൈസ് പ്രസിഡന്റ് തോമസ് വർക്കി, അധ്യാപകരായ ഹണി തോമസ്, ശാലിനി കെ ലക്ഷ്മണൻ, ലിസ മണി മാത്യു  എന്നിവർ പ്രസംഗിച്ചു.

മുടിയൂർക്കര എസ് എച്ച് ലാബിൽ സ്ക്കൂളിൻ്റെ നേതൃത്തത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വായന പുസതക കളരിയും  ഒരുക്കിയിട്ടുണ്ട്.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*