
ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മേൽനോട്ട സമിതി ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണം. ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. തർക്കമുണ്ടെങ്കിൽ മേൽനോട്ട സമിതി കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും നിര്‍ദേശിച്ചു.
ഡാമുമായി ബന്ധപ്പെട്ടുള്ള മറ്റ് ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യാനും വിഷയങ്ങളിലുണ്ടായ തീരുമാനം നാലാഴ്ചയ്ക്കുള്ളിൽ സുപ്രീം കോടതിയെ അറിയിക്കാനും നിർദേശിച്ചു. മുല്ലപ്പെരിയാർ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോയെന്നും സുപ്രീം കോടതി ചോദിച്ചു. മേൽനോട്ട സമിതിയുള്ള സാഹചര്യത്തിൽ അതിലൂടെയും വിഷയങ്ങൾ പരിഹരിക്കാമല്ലോ എന്നും കോടതി ചോദിച്ചു.
അതേസമയം, കേരളം വിഷയം നീട്ടിക്കൊണ്ടുപോകുകയാണെന്ന് തമിഴ്നാട് കോടതിയിൽ വാദിച്ചത്. പഴയ ഡാം പൊളിച്ച് പുതിയത് പണിയാനാണ് കേരളത്തിന്റെ ശ്രമം. എന്നാൽ കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലേയെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് ചോദിച്ചു. പുതിയ നിയമപ്രകാരം, ഓരോ 5 വര്‍ഷം കൂടുമ്പോഴും അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കേണ്ടതാണ്. പക്ഷേ തമിഴ്നാട് അത് അവഗണിക്കുകയാണെന്നും കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത വാദിച്ചു.
Be the first to comment